കുവൈത്തികളുടെ ശരാശരി വേതനം 1513 ദിനാർ; പ്രവാസികളുടേത് 343 ദിനാർ ?

  • 03/10/2022

കുവൈത്ത് സിറ്റി: പൊതു-സ്വകാര്യ മേഖലകളിലെ പൗരന്മാരുടെ ശരാശരി ശമ്പളത്തിൽ ഈ വർഷത്തെ ആദ്യ 6 മാസങ്ങളിൽ ഏകദേശം 22 ദിനാറിന്റെ വർധനവ് ഉണ്ടായതായി കണക്കുകൾ. ഔദ്യോ​ഗിക വിവരങ്ങൾ പ്രകാരം പൗരന്മാരുടെ ശരാശരി പ്രതിമാസ വേതനം 2021 ഡിസംബർ മാസത്തിന്റെ അവസാനത്തിലുള്ള 1491 ദിനാറിൽ നിന്ന് 2022 ജൂൺ അവസാനത്തിൽ എത്തിയപ്പോൾ ഏകദേശം 1513 ദിനാറായി വർധിച്ചു. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ ശരാശരി പ്രതിമാസ വേതനം 2021 ഡിസംബർ അവസാനത്തിൽ പ്രതിമാസം 1,539 ദിനാർ ആയിരുന്നു.

ഈ വർഷം ജൂൺ അവസാനം എത്തിയപ്പോൾ ഇത് 1,555 ദിനാറായി ഉയർന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ ശരാശരി ശമ്പളം ഇതേ കാലയളവിൽ 1,255 ദിനാറിൽ നിന്ന് 1,297 ദിനാറായി ഉയർന്നു. അതേസമയം, കുവൈത്തിലെ പ്രവാസികളുടെ ശരാശരി പ്രതിമാസ വേതനം പ്രതിമാസം ഏകദേശം അഞ്ച് ദിനാറാണ് വർധിച്ചത്. കഴിഞ്ഞ ജൂൺ അവസാനത്തോടെ പ്രവാസികളുടെ ശരാശരി വേതനം ഏകദേശം 343 ദിനാറായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News