കുവൈത്തിൽ ബാച്ചിലേഴ്സ് താമസിക്കുന്ന നിരവധി ഇടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 04/10/2022

കുവൈത്ത് സിറ്റി: വടക്കൻ ഗവർണറേറ്റുകളിലെ നിയമലംഘനങ്ങള്‍ക്കെതിരെ വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീം കര്‍ശന പരിശോധന ക്യാമ്പയിന്‍ നടത്തി. ജഹ്‌റ, അൽ അസിമ, ഫർവാനിയ ഗവർണറേറ്റുകളിൽ സെപ്‌റ്റംബർ മാസത്തിൽ 58 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ടീമിന്റെ ഡെപ്യൂട്ടി തലവനും ബാച്ചിലേഴ്‌സ് കമ്മിറ്റി അംഗവുമായ എം അഹമ്മദ് അൽ-ഷമ്മരി പറഞ്ഞു. നിയമം ലംഘിച്ചവരുടെയും മന്ത്രാലയത്തിന്റെ നടപടിക്രമങ്ങളും തീരുമാനങ്ങളും പാലിക്കാത്തവരുടെയും വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു.

ഫര്‍വാനിയയില്‍ മാത്രം 50ല്‍ അധികം വൈദ്യുതി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സ്വകാര്യ ഭവനങ്ങളിൽ താമസിക്കുന്ന ബാച്ചിലർമാരുടെ നിയമലംഘനങ്ങള്‍ സംബന്ധിച്ച് മുനിസിപ്പാലിറ്റിയിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകളും മുന്നറിയിപ്പുകളും ഉള്ളതിനാൽ അടുത്ത രണ്ട് മാസത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കും. ജനസാന്ദ്രത കണക്കിലെടുത്ത് ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ അടുത്തിടെ ക്യാമ്പയിനുകള്‍ കേന്ദ്രീകരിച്ചിരുന്നു. കഴിഞ്ഞ മാസം 100ലധികം പ്രോപ്പർട്ടികളുടെ വൈദ്യുതി വിച്ഛേദിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News