കുവൈത്തിൽ സ്തനാർബുദ രോ​ഗമുക്തി നിരക്ക് 75 ശതമാനമായി ഉയർന്നു

  • 04/10/2022

കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദിന്റെ രക്ഷാകർതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി നാഷണൽ കാൻസർ അവയർനസ് ക്യാമ്പയിനിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലേഹ് അറിയിച്ചു. ഈ വർഷം, നമ്മുുടെ അമ്മമാർക്കും പെൺമക്കളും  ആനുകാലിക പരിശോധനയിൽ ശ്രദ്ധ ചെലുത്തണമെന്നുള്ള ആഹ്വാനം വീണ്ടും ചെയ്യുകയാണ്. , ഇത് ട്യൂമറുകൾ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ സഹായിക്കും. 

നേരത്തെയുള്ള രോഗനിർണയം ജീവൻ രക്ഷിക്കുന്നു. ഭേദമാക്കാവുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. മാമോഗ്രാം എന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഉപയോഗിച്ച് അർബുദം കണ്ടെത്താൻ സാധിക്കും. 2018ലെ കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിന്റെ കാൻസർ രജിസ്ട്രിയുടെ കണക്കനുസരിച്ച് കുവൈത്തി സ്ത്രീകളിലും കുവൈത്ത് ഇതര സ്ത്രീകളിലുമായുള്ള സ്തനാർബുദബാധിതരുടെ എണ്ണം 640 ആയി. ഡോ. ഇമാൻ അൽ അവാദിയും ഡോ. ​​അമാനി അൽ ബാസിമിയും ചേർന്ന് നടത്തിയ സമീപകാല പഠന പ്രകാരം 2000 മുതൽ 2015 വരെ രോ​ഗമുക്തി നിരക്ക് 68.3 ശതമാനത്തിൽ നിന്ന് 75.2 ശതമാനമായി ഉയർന്നിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News