ഗതാ​ഗത കുരുക്ക്; കുവൈത്തിൽ ജീവനക്കാരിൽ ഫ്ലെക്‌സിബിൾ ഫിംഗർപ്രിന്റ് സിസ്റ്റം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠനം

  • 04/10/2022

കുവൈത്ത് സിറ്റി: സർക്കാർ ഏജൻസി ജീവനക്കാരിൽ ഫ്ലെക്‌സിബിൾ ഫിംഗർപ്രിന്റ് സിസ്റ്റം നടപ്പിലാക്കുന്നതിനെ കുറിച്ച് സിവിൽ സർവീസ് ബ്യൂറോ പഠിക്കുന്നു. അധ്യയന വർഷത്തിന്റെ തുടക്കത്തോടെ രാജ്യത്തെ ഗതാഗത പ്രതിസന്ധി രൂക്ഷമായ അവസ്ഥയാണ്. വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് പൂർണമായി തിരികെ കൊണ്ടുവന്ന സാഹചര്യത്തിൽ ​ഗതാ​ഗത കുരുക്ക് എന്ന പ്രതിസസന്ധിക്ക് അടിയന്തരവും സമ്പൂർണ്ണവുമായ പരിഹാരങ്ങൾ കണ്ടെത്തണണെന്ന് നിരവധി എംപിമാർ ആവശ്യം ഉന്നയിച്ചിരുന്നു.‌‌

ഈ സാഹചര്യത്തിലാണ് സർക്കാർ ഏജൻസി ജീവനക്കാരിൽ ഫ്ലെക്‌സിബിൾ ഫിംഗർപ്രിന്റ് സിസ്റ്റം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചനകൾ നടക്കുന്നത്. ഒരു വശത്ത് പ്രതിസന്ധി പരിഹരിക്കാനും മറുവശത്ത് സർക്കാർ ഏജൻസികളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഏതു സമയത്താണോ ജീവനക്കാരൻ ജോലിക്ക് ഹാജരാകുന്നത് ആ സമയം മുതൽ പ്രവർത്തന സമയത്തിന്റെ തുടക്കമായി കണക്കാക്കും. ഹാജർ വിരലടയാളം സ്വീകരിക്കുന്നതിൽ  അയവുള്ളതാണെങ്കിലും, ജോലിയുടെ പുരോഗതിയും സേവനങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News