ജഹ്റയിലെ സ്വർണ്ണ മാർക്കറ്റിൽ മോഷണം; മൂന്ന് പേർക്ക് ഏഴ് വർഷത്തെ കഠിന തടവ്

  • 04/10/2022

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിലെ സ്വർണ്ണ മാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ പ്രതികളായ മൂന്ന് പേർക്ക് ഏഴ് വർഷത്തെ കഠിന തടവിന് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഇതിന് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തും.പ്രത്യേക സാഹചര്യങ്ങൾ കാരണം നാലാം പ്രതിയായ പ്രായപൂർത്തിയാകാത്തയാളെ ശിക്ഷാ വിധിയിൽ നിന്ന് വിടുതൽ നൽകാനും തീരുമാനിച്ചു. കൗൺസിലർ ഫൈസൽ അൽ ഹർബിയുടെ നേതൃത്വത്തിൽ ജഡ്ജിമാരായ നാസർ അൽ ബദർ, ഹമദ് അൽ വസാൻ എന്നിവർ അം​ഗങ്ങളായ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതികൾക്കെതിരെ നിലവിലുള്ള തെളിവുകൾ വളരെ ശക്തമാണെന്നും മോഷണ സംഭവത്തിൽ പ്രതികൾ നടത്തിയ കുറ്റത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയതിൽ തൃപ്തിയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒന്നും രണ്ടും മൂന്നും പ്രതികളുടെ കുറ്റസമ്മതത്തിനൊപ്പം നിരീക്ഷണ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളും സുപ്രധാന തെളിവായി. ഫോറൻസിക് റിപ്പോർട്ടിന്റെ ഫലങ്ങളും കൂടാതെ അന്വേഷണങ്ങൾ ഡിറ്റക്ടീവ് ഓഫീസറുടെ കണ്ടെത്തലുകളും പ്രതികൾ കുറ്റക്കാരാണെന്ന് വ്യക്തമാക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News