ബംഗ്ലാദേശിൽ നിന്ന് വ്യാജ ഇന്ത്യൻ പാസ്‌പോർട്ടിൽ കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു

  • 04/10/2022

കുവൈറ്റ് സിറ്റി : വ്യാജ ഇന്ത്യൻ പാസ്‌പോർട്ടിൽ ബംഗ്ലാദേശിൽ നിന്ന് കുവൈത്തിലേക്ക് വിമാനം കയറാൻ ശ്രമിച്ച രണ്ട് പേരെ അഹമ്മദാബാദ് പോലീസ് ഞായറാഴ്ച സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയാതായി റിപ്പോർട്ട് . ബംഗ്ലാദേശിലെ മഗുര ജില്ലയിൽ താമസിക്കുന്ന 25 കാരനായ ഷാഹിദുൽ മൊല്ല, ബംഗ്ലാദേശിലെ സത്ഖിര ജില്ലയിൽ താമസിക്കുന്ന 26 കാരനായ അമിനുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത് . വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ  കൊൽക്കത്തയിലെ ചിത്പൂർ മേഖലയിലെ കോസിപോറിൽ നിന്ന് പ്രകാശ് ബൈധ്യ എന്ന ഇന്ത്യൻ പാസ്‌പോർട്ട് മൊല്ലയും , കോസിപോറിൽ നിന്നുള്ള തപസ് മൊണ്ടൽ എന്ന ഇന്ത്യൻ പാസ്‌പോർട്ടും ഇസ്‌ലാമും നൽകി. 

രണ്ട് പ്രതികളും കൊൽക്കത്തയിൽ താമസിച്ച് ആദ്യം ആധാർ കാർഡ് നേടിയ ശേഷം ഡ്രൈവിംഗ് ലൈസൻസ് നേടിയതായും റിപ്പോർട്ടിൽ പറയുന്നു. മൊല്ലയും ഇസ്‌ലാമും കുവൈറ്റിൽ ജോലി കണ്ടെത്തി പോകാനൊരുങ്ങുന്നതിനിടെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News