​ഗതാ​ഗതക്കുരുക്കിൽ വീർപ്പുമുട്ടി കുവൈറ്റ്; വ്യോമ പര്യടനവുമായി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്

  • 04/10/2022

കുവൈത്ത് സിറ്റി: ​ഗതാ​ഗതക്കുരുക്കിൽ വീർപ്പുമുട്ടി രാജ്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ വ്യോമ പര്യടനത്തിനിടെ ഹെലികോപ്റ്റർ ക്യാമറകൾ, പല റോഡുകളിലും പൂർണ്ണമായി കുരുക്കിലായ അവസ്ഥയാണെന്നുള്ളത് നിരീക്ഷിച്ചു. എല്ലാ മന്ത്രാലയങ്ങളുമായും സർക്കാർ ഏജൻസികളുമായും സ്വകാര്യ മേഖലകളുമായും ഏകോപിപ്പിച്ച് ഈ വിഷയം പരിഹരിക്കാൻ ഫ്ലെക്സിബിൾ ആയ സമക്രമം അം​ഗീകരിക്കണമെന്ന് എംപി ഡോ. അബ്‍ദുൾ കരീം അൽ ഖന്ധാരി ആവശ്യപ്പെട്ടു. 

ഗതാഗതക്കുരുക്കിൽ നിന്ന് പൗരന്മാർക്ക് മോചനം ഈ താത്ക്കാലിക പരിഹാരം ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യഥാർത്ഥ പരിഹാരങ്ങൾ വ്യക്തമാക്കുന്നത് വരെ സമയവും ഊർജ്ജവും പാഴാക്കാതെ താത്കാലികമായി പ്രതിസന്ധിക്ക് അയവുണ്ടാക്കണം. വർഷങ്ങളായി പ്രശ്നം രൂക്ഷമായിട്ടും ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതാണ് അത്ഭുതപ്പെടുത്തുന്നതെന്ന് എംപി ഖലീൽ അൽ സലേഹ് അത്ഭുതപ്പെട്ടു, സർക്കാർ ഏജൻസികളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാക്കി മാറ്റി പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു നിയമത്തിനുള്ള നിർദ്ദേശം സമർപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News