കുവൈത്തിൽ വീണ്ടും വൻ മദ്യ വേട്ട; 1.5 മില്യൺ കുവൈറ്റ് ദിനാർ വിലമതിക്കുന്ന 23000 കുപ്പി വിദേശമദ്യം പിടികൂടി

  • 04/10/2022

കുവൈറ്റ് സിറ്റി : 1.5 ദശലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുന്ന 23,000 കുപ്പി വിദേശമദ്യം പിടികൂടികൂടിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, വാണിജ്യ വ്യവസായ മന്ത്രി, സാമൂഹിക വികസന മന്ത്രി ഫഹദ് മുത്തലാഖ് അൽ-ശരിയാൻ. ആഭ്യന്തര ലഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുല്ലത്തീഫ് അൽ ബർജാസ്, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് എന്നിവരുടെ മേൽനോട്ടത്തിൽ ഒരു കണ്ടെയ്നർ വഴി  ഷുവൈഖ് തുറമുഖത്ത് എത്തിയ  23,000 മദ്യ കുപ്പികൾ പിടികൂടാൻ കഴിഞ്ഞു . പിടികൂടിയ മദ്യത്തിന്  ഏകദേശം ഒന്നര ദശലക്ഷം കുവൈറ്റ് ദിനാർ വിപണി മൂല്യം കണക്കാക്കുന്നു. 

വ്യോമ, കര അല്ലെങ്കിൽ കടൽ തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് കടത്താനുള്ള ശ്രമങ്ങൾ നിയന്ത്രിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥരുടെ  തുടർച്ചയായ സഹകരണത്തിനും തീവ്രമായ തുടർനടപടികൾക്കും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനെ മന്ത്രി അഭിനന്ദിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ, മേജർ ജനറൽ തൗഹിദ് അൽ-കന്ദരി, ജനറൽ ഡയറക്ടർ ജനറൽ, ഡ്രഗ് കൺട്രോൾ വകുപ്പ്, ബ്രിഗേഡിയർ മുഹമ്മദ് കബസാർഡ് എന്നിവർ സൈറ്റിൽ പരിശോധനയിൽ  പങ്കെടുത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News