ന്യൂ ജഹ്‌റ ആശുപത്രിയില്‍ ഒഫ്താൽമോളജി വിഭാഗം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • 04/10/2022


കുവൈത്ത് സിറ്റി:  ന്യൂ ജഹ്‌റ ആശുപത്രിയില്‍ നേത്രരോഗവിഭാഗം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പൗരന്മാർക്ക് കൂടുതല്‍ സൗകര്യപ്രദമായ നിലയില്‍ ആരോഗ്യ സേവനം നൽകുന്നതിനായി സംയോജിതവും സമഗ്രവുമായ ആശുപത്രി മാതൃകകൾ സ്വീകരിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരമാണ് ഒഫ്താൽമോളജി വിഭാഗം ആരംഭിച്ചത്. ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അല്‍ സൈദ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഏറ്റവും പുതിയ ശസ്ത്രക്രിയാ ഉപകരണങ്ങളാണ് ന്യൂ ജഹ്‌റ ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.

ഡയബറ്റിക് റെറ്റിനോപ്പതിയും ഗ്ലോക്കോമയും ചികിത്സിക്കുന്നതിനുള്ള ലേസർ ഉപകരണങ്ങൾക്കായി രണ്ട് മുറികളും രണ്ട് പ്രധാന ഓപ്പറേഷൻ റൂമുകളും ഒരു മൈനർ ഓപ്പറേഷൻ റൂമും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കൺസൾട്ടേഷൻ സംവിധാനത്തോടൊപ്പം നേത്ര അടിയന്തര സേവനങ്ങൾ നൽകുന്നതിനും ക്രമീകരണങ്ങളുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News