റിക്രൂട്ട് ചെയ്ത പ്രവാസി അധ്യാപകരുടെ നടപടിക്രമങ്ങൾ ആരംഭിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 05/10/2022

കുവൈത്ത് സിറ്റി: പലസ്തീനിൽ നിന്ന് നിയമിച്ച അധ്യാപകരുടെ നിയനം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ബന്ധപ്പെട്ട അതോറിറ്റികളുമായുള്ള ഏകോപനത്തോടെ കുവൈത്തിലും പലസ്തീനിലുമുള്ള നടപടിക്രമങ്ങളാണ് പൂർത്തീകരിക്കുക. പലസ്തീനിൽ നിന്നുള്ള അധ്യാപകരെ നിയമിക്കാൻ ചുമതലപ്പെടുത്തിയ വിദ്യാഭ്യാസ പ്രതിനിധി സംഘത്തിന് 3,000 അപേക്ഷകരിൽ നിബന്ധനകൾ പാലിച്ച ഏകദേശം 985 പേരെയാണ് തെരഞ്ഞെടുക്കാൻ സാധിച്ചത്.

പരീക്ഷയിലും അഭിമുഖത്തിലും വിജയിച്ച 500 അധ്യാപകരെ മന്ത്രാലയത്തിന് ആവശ്യമായ സ്പെഷ്യലൈസേഷൻ അനുസരിച്ചാണ് തിരഞ്ഞെടുത്തതെന്ന് മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒരു അപേക്ഷകൻ ഓഫർ നിരസിച്ചതോടെ ഇത് 499 അധ്യാപകരായി കുറഞ്ഞു. നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏകോപനത്തോടെയുമാണ് ഇവരെ തിരഞ്ഞെടുത്തത്. ബിരുദധാരികൾക്ക് മന്ത്രാലയവുമായി തൊഴിൽ കരാറിൽ ഒപ്പിടാൻ അനുമതിയുള്ള അംഗീകൃത സർവകലാശാലകളെ നിർണ്ണയിച്ചു. ഇസ്രായേലിൽ നിന്നുള്ളതും അംഗീകൃതമല്ലാത്ത സർവകലാശാലകളിൽ നിന്നുമുള്ള ബിരുദധാരികളെ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കിയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News