ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കുവൈറ്റ് ; സമയക്രമങ്ങൾ പരിഷ്കരിക്കണം, നിരവധി നിർദേശങ്ങൾ

  • 05/10/2022

കുവൈത്ത് സിറ്റി: തിരക്കുകൾക്കും ഗതാഗതക്കുരുക്കുകൾക്കുമിടയിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് 660,000 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള മടങ്ങി വരവിന്. തിരക്കിന്റെ തീവ്രത കുറയ്ക്കുന്നതിന് സ്കൂൾ സമയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. 3 പതിറ്റാണ്ടിലേറെയായി ഗതാഗതക്കുരുക്കിന്റെ പ്രശ്നം അനുഭവിക്കുകയാണെന്നും ഇതൊരു പുതിയ കാര്യമല്ലെന്നുമാണ് വിദ്യാഭ്യാസ വൃത്തങ്ങൾ പ്രതികരിക്കുന്നത്. രാജ്യത്തിന് ഇതൊരു ദൈനംദിന ദുരിതം തന്നെയാണ്. 

ഉദ്യോഗസ്ഥർ നാളിതുവരെ ഈ പ്രശ്നത്തിനൊരു സമൂലമായ പരിഹാരം കണ്ടെത്തിയിട്ടില്ല. പ്രൈമറി വിദ്യാർത്ഥികളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ ടീച്ചേഴ്‌സ് അസോസിയേഷന്റേത് ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സർക്കാർ ഏജൻസികളിലെ ജോലി സമയം ഭേദഗതി ചെയ്യാനും മന്ത്രാലയങ്ങളുടെ പ്രവർത്തന ആരംഭ സമയം വിഭജിച്ച് നൽകാനും ആവർത്തിച്ച് നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. സ്‌കൂൾ പ്രവർത്തന സമയം പരിഷ്‌കരിക്കുന്നതിനും സർവകലാശാലകളിൽ നിന്നും മന്ത്രാലയങ്ങളിൽ വ്യത്യസ്തമാക്കുന്നതും തിരക്ക് കുറയ്ക്കുമെന്നാണ് നിർദേശങ്ങൾ.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News