കുവൈറ്റ് എയർപോർട്ട് ; ഈ വർഷത്തെ യാത്രക്കാരുടെ എണ്ണം 8.224 മില്യൺ കടന്നു

  • 05/10/2022

കുവൈത്ത് സിറ്റി: അടുത്ത നവംബർ ആദ്യം ആരംഭിക്കുന്ന ശീതകാലത്തിനായുള്ള യാത്രാ ആവശ്യകതകൾക്ക് വിമാന സർവീസുകൾക്ക് ക്രമീകരിക്കുമെന്ന് കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗി വ്യക്തമാക്കി. ആവശ്യകതയ്ക്ക് അനുസരിച്ച് നേരിട്ടുള്ള വിമാന സർവ്വീസുകൾ വിവിധ രാജ്യങ്ങളിലേക്ക് ഉണ്ടായിരിക്കും. മോസ്കോ, അങ്കാറ, ഇസ്മിർ, മാലിദ്വീപ്, കാർട്ടൂം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് പുറമെ സൗദി അറേബ്യയിലെ ഖാസിം, തായിഫ് തുടങ്ങിയയിടങ്ങളിലേക്കാണ് കൂടുതൽ സർവ്വീസുകൾ ഉണ്ടാവുക.

ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാരുമായും എയർപോർട്ട് സെക്ടറുമായും ഏകോപിപ്പിച്ച് എയർലൈനുകൾ അവരുടെ നിർദ്ദിഷ്ട യാത്രാ ഷെഡ്യൂളുകൾ സമർപ്പിച്ചതിന് ശേഷം പുതിയ ലക്ഷ്യസ്ഥാനങ്ങൾ പഠിക്കുകയും അം​ഗീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തിന് ശേഷം വിമാന യാത്രകളുടെ ആവശ്യകത ഉയർന്നിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 68,621 വിമാനങ്ങളിലായി ഏകദേശം 8.224 മില്യണായിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News