ഒരാഴ്ചക്കിടെ കുവൈത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1842 വാഹനാപകടങ്ങള്‍

  • 05/10/2022

കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1842 വാഹനാപകടങ്ങളെന്ന് കണക്കുകള്‍. ഏകദേശം 257 അപകടങ്ങളില്‍ ആളുകള്‍ക്ക് പരിക്കേറ്റും. ഒരാഴ്ചക്കിടെ നടന്ന പരിശോധനകളില്‍ 26,173 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത 32 പേരെ പിടികൂടി. നിയമലംഘനത്തിന് 43 വാഹനങ്ങളും 79 സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 44 നിയമലംഘകരെ ഗുരുതരമായ കുറ്റങ്ങൾക്ക് ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് റഫർ ചെയ്യുകയും ചെയ്തു. വാണ്ടഡ് ലിസ്റ്റിലുള്ള 18 പേരും അറസ്റ്റിലായി. ട്രാഫിക് നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കാനും എല്ലാ പൗരന്മാരോടും താമസക്കാരോടും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News