കുവൈത്തിലെ ദർവാസത്ത് അൽ അബ്ദുൾ റസാഖ് ടണലിന്റെ വികസനം പ്രവർത്തനം 90 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും

  • 05/10/2022


കുവൈത്ത് സിറ്റി: ദർവാസത്ത് അൽ അബ്ദുൾ റസാഖ് ടണലിന്റെയും  ചുറ്റുമുള്ള പ്രദേശത്തിന്റെയും മുകൾഭാഗത്തുള്ള ഇന്റർസെക്ഷൻ ഏരിയയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ സ്ഥിരീകരിച്ചു. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സൈറ്റുകളിൽ ഒന്നാണ് ഇത്. ഏറ്റവും പ്രധാനപ്പെട്ട കെട്ടിടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നത്. തലസ്ഥാനത്തെ വാണിജ്യ ബാങ്കുകൾ, കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച്, കൂടാതെ നിരവധി പൗരന്മാർ പ്രാധാന്യം മറ്റ് കെട്ടിടങ്ങൾ എന്നിവയും പ്രദേശത്ത് തന്നെയാണ്.

ദർവാസത്ത് അൽ അബ്ദുൾ റസാഖ് തുരങ്കത്തിന്റെ വർക്ക് ടീമിന്റെ മേൽനോട്ടം വഹിക്കുന്നത് ഒരു കുവൈത്തി യുവ എഞ്ചിനീയറാണ്. ഏകദേശം 90 ദിവസത്തിനകം പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി, ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെയും മറ്റ് നിയന്ത്രണ അതോറിറ്റികളുടെ വലിയ ശ്രദ്ധയാണ് ഈ പ്രവർത്തനത്തിലുള്ളത്. അതുകൊണ്ട് തന്നെ ജോലികൾ വേഗത്തിലാക്കാൻ മന്ത്രാലയം താൽപ്പര്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News