കുവൈത്തിൽ 24,000 ലാറിക്ക ഗുളികകളുമായി ഒരാൾ അറസ്റ്റിൽ

  • 05/10/2022

കുവൈത്ത് സിറ്റി: 24,000 ലാറിക്ക ഗുളികകൾ കൈവശം വച്ച ഒരാളെ അറസ്റ്റ് ചെയ്ത് ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിനെ പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാഗം. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോ​ഗമെന്ന വിപത്തിനെ ചെറുക്കുന്നതിനും കള്ളക്കടത്തുകാരെയും വിൽപ്പനക്കാരെയും അറസ്റ്റ് ചെയ്യുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾ തുടരുകയാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

തൈമ ഏരിയയിൽ ഒരു ചെക്ക്‌പോയിന്റ് സുരക്ഷാ പരിശോധനകൾ നടക്കുന്നതിനിടെ ഒരാൾ വാഹനം നിർത്തിയ ശേഷം ഓടിപ്പോവുകയായിരുന്നു. സുരക്ഷാ പോയിന്റിലെ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോഴാണ് 24,000 ലാറിക്ക ​ഗുളികകൾ കണ്ടെത്തിയത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News