കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്; കഴിഞ്ഞമാസം ലഭിച്ചത് 733 പരാതികൾ

  • 06/10/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റും തൊഴിലും സംബന്ധിച്ച് കഴിഞ്ഞ മാസം മാൻപവർ അതോറിറ്റിയിലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് ലഭിച്ചത് 733 പരാതികൾ. റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളുടെയും കമ്പനികളുടെയും ഉടമകൾക്കെതിരെ തൊഴിലുടമകൾ നൽകിയ പരാതി, തൊഴിലാളികൾ തൊഴിലുടമകൾക്കെതിരെയും ഓഫീസ് ഉടമകൾക്കെതിരെയും നൽകിയ പരാതികൾ, തൊഴിലാളികൾക്കെതിരെ ഇവർ തിരിച്ച് നൽകിയ പരാതികൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

ഓഫീസുകൾക്കോ ​​കമ്പനികൾക്കോ ​​എതിരെ തൊഴിലുടമകളിൽ നിന്ന് വകുപ്പിന് ലഭിച്ച മൊത്തം പരാതികളുടെ എണ്ണം 580 ആണ്. ഓഫീസ് ഉടമകൾക്കെതിരെ തൊഴിലാളികൾ നൽകിയത് 140 പരാതികളാണ്. ഒരു ഓഫീസിനെതിരെ വനിതാ തൊഴിലാളി നൽകിയ പരാതിയും ഇതിൽ ഉൾപ്പെടുന്നു. തൊഴിലാളികൾക്കെതിരെ ഓഫീസുകളിൽ നിന്ന് 12 പരാതികളും ലഭിച്ചു. തൊഴിലാളികളുടെ പ്രയോജനത്തിനായി അഡ്മിനിസ്ട്രേഷൻ ആയിരം ദിനാറും തൊഴിലുടമകളുടെ പ്രയോജനത്തിനായി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നിന്ന് 127,000 രൂപയും ശേഖരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News