ഒട്ടകപ്പാലിന്റെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്താൻ കുവൈത്തിൽ ​ഗവേഷണം

  • 06/10/2022

കുവൈത്ത് സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ഒട്ടകപ്പാലിന്റെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്താൻ ലക്ഷ്യമിട്ടുള്ള ഒരു ഗവേഷണ പദ്ധതിയുടെ പൂർത്തീകരണത്തിന് തുടക്കമിട്ടു. ഏഷ്യയിലെയും ആഫ്രിക്കയിലെയും വരണ്ട പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അറേബ്യൻ ഒട്ടകം. ഒട്ടകങ്ങൾക്ക് ആരോഗ്യപരമായ ഗുണങ്ങളും വലിയ സാമ്പത്തിക പ്രാധാന്യവുമുണ്ട്. പ്രത്യേകിച്ചും ഒട്ടകപ്പാലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ  പോഷകങ്ങളാൽ സമ്പന്നമാണ്.

വിവിധ ഒട്ടക ഇനങ്ങളുടെ സ്വാധീനം, രാജ്യത്തെ അവയുടെ ഭൂമിശാസ്ത്രപരമായ വിതരണം, അവയുടെ മേച്ചിൽ എന്നിവയും പാലിന്റെ വൈവിധ്യത്തിൽ നിരീക്ഷിക്കുകയാണ് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ചെയ്യുന്നത്. ഡോ. റീത്ത റഹ്മ, ഡോ. ഹൊസാം അൽ അമിറ, ഡോ. അബ്രാർ അക്ബർ, ഡോ. അബ്ദുൽ അസീസ് അൽ അതീഖി, ഡി. മുഹമ്മദ് അൽ ഒതൈബി, ഷഫാ അൽ മറി, തനയൻ അൽ അനാസി, സലാ അൽ മുൽഹിം, തഹാനി അൽ ഷറഹ്, ബത്തൂൽ അക്ബർ, മുഹമ്മദ് കിഷ്ക്, അനിഷ ഷാഗൻ എന്നിവരാണ് ​ഗവേഷണം നടത്തുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News