സബാ അൽ സലേം മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തീരുമാനം

  • 06/10/2022

കുവൈത്ത് സിറ്റി: 5 th-റിങ് റോഡ്, ഫഹാഹീൽ റോഡ്, അബ്ദുൾ മൊഹ്‌സെൻ അൽ സാബിഹ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ പ്രവേശന കവാടങ്ങളും എക്സിറ്റുകളും സ്ഥാപിച്ച് സബാ അൽ സലേം മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ  ധാരണ. സർക്കാർ ഏജൻസികൾ തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് വന്നത്. എല്ലാ ഇന്റർസെക്ഷൻസും നീക്കം ചെയ്യുകയും അൽ മസായേൽ ഇന്റർസെക്‌ഷൻ വികസിപ്പിക്കുകയും ചെയ്യാൻ ധാരണയായിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ വേഗത്തിലാക്കൻ പ്രത്യേക ബജറ്റ് അനുവദിക്കും.

കാർഷിക പൊതു അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, വർക്ക്സ് ആൻഡ് ഇലക്ട്രിസിറ്റി മന്ത്രാലയങ്ങൾ എന്നിവയുൾപ്പെടെ 6 ഏജൻസികളുമായി ഏകോപിപ്പിച്ച് റോഡ്സ് അതോറിറ്റി ​ഗതാ​ഗത പ്രശ്നങ്ങൾക്ക് സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള പരിശ്രമമാണ് നടത്തുന്നത്. മേഖലയ്ക്കുള്ളിലെ ട്രാഫിക് ദിശകൾ ഏകീകരിക്കുക, ആധുനികവും സമഗ്രവുമായ ട്രാഫിക് പഠനം തയ്യാറാക്കുക, ഗതാഗത സംവിധാനങ്ങളുള്ള പാർക്കിംഗ് സ്ഥലങ്ങൾ സൃഷ്ടിക്കുക തുടങ്ങഇ ആറിന നിർദേശങ്ങളാണ് അടുത്ത ഘട്ടത്തിനായി റോഡ്സ് അതോറിറ്റി മുന്നോട്ട് വച്ചിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News