വാരാന്ത്യത്തോടെ കുവൈത്തിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിഭാ​ഗം

  • 06/10/2022

കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് സുസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും താപനിലയിലെ പ്രകടമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ വിഭാ​ഗം. അന്തരീക്ഷ ഊഷ്മാവ് ഇടയ്ക്ക് കൂടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധൻ അബ്‍ദുൾഅസീസ് അൽ ഖരാവി പറഞ്ഞു. പ്രത്യേകിച്ച് തീര പ്രദേശങ്ങളിലാണ് അന്തരീക്ഷ ഊഷ്മാവ് കൂടാൻ സാധ്യതയുള്ളത്. ചില പ്രദേങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.

വെള്ളിയാഴ്ച പൊതുവേ ചൂടുള്ള കാലാവസ്ഥയായിരിക്കും. മണിക്കൂറിൽ എട്ട് മുതൽ 26 കിലോമീറ്റർ വടക്കുപടിഞ്ഞാറൻ കാറ്റിനുള്ള സാധ്യതയുണ്ട്.  39 മുതൽ 42 ഡി​ഗ്രി സെൽഷ്യസ് വരെയാണ് പരാമവധി താപനില പ്രതീക്ഷിക്കുന്നത്. 21 മുതൽ 24 ഡി​ഗ്രി സെൽഷ്യസ് വരെയാകും കുറഞ്ഞ താപനിലയെന്നും അദ്ദേഹം അറിയിച്ചു. കടൽ തിരമാലകൾ ഒന്ന് മുതൽ നാല് അടി വരെ ഉയരത്തിൽ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News