തൊഴിലുടമകൾക്ക് 126,700 ദിനാർ തിരികെ നൽകി കുവൈറ്റ് മാൻപവർ അതോറിറ്റി

  • 06/10/2022

കുവൈത്ത് സിറ്റി: നിയമങ്ങളും ലംഘിച്ചതിന് ഗാർഹിക തൊഴിൽ ഓഫീസുകൾക്കുള്ള 25 ലൈസൻസുകൾ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തതായി മാൻപവർ അതോറിറ്റി അറിയിച്ചു. രജിസ്റ്റർ ചെയ്ത പരാതികളുടെ അടിസ്ഥാനത്തിൽ തൊഴിലുടമകൾക്ക് 126,700 ദിനാർ തിരികെ നൽകാനും അതോറിറ്റിക്ക് കഴിഞ്ഞതായും 1035 ദിനാർ തിരികെ കൊഴിലാളികൾക്ക് അനുകൂലമായി തിരികെ നൽകാനും കഴിഞ്ഞതായി അതോറിറ്റി വ്യക്തമാക്കി. കമ്മീഷൻ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ നിയമലംഘനങ്ങൾ നടന്നതിനാൽ 25 ഓഫീസുകളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

അതേസമയം, 369 പരാതികൾ രമ്യമായി പരിഹരിക്കാൻ അതോറിറ്റിക്ക് കഴിഞ്ഞു.17 ഓഫീസുകളു‌ടെ ലൈസൻസിന്റെ സസ്പെൻഷൻ പിൻവലിക്കുകയും 51 ലൈസൻസുകൾ പുതുക്കുകയും ചെയ്തു. കഴിഞ്ഞ മാസം 122 ​ഗാർഹിക തൊഴിലാളികളുടെ പരാതികൾ ജുഡീഷ്വറിക്ക് റഫർ ചെയ്തു. തൊഴിലുടമകൾ കൈവശം വച്ചിരുന്ന 15 തൊഴിലാളികളുടെ യാത്ര രേഖകൾ കൈമാറി. ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ വ്യവസ്ഥകൾ പാലിക്കാത്തത് സംബന്ധിച്ച് പൗരന്മാർ നൽകിയ പരാതിയിൽ അതോറിറ്റി അന്വേഷണം നടത്തുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News