ജോലി സമയത്തിൽ അയവ് ; സിവിൽ സർവീസ് കമ്മീഷനെ സമീപിച്ച് കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 07/10/2022

കുവൈത്ത് സിറ്റി: ഫ്ലെക്സിബിൾ സമയക്രം ക്രമീകരിക്കാൻ സിവിൽ സർവീസ് കമ്മീഷനെ സമീപിച്ച് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ജീവനക്കാർക്ക് രാവിലെ ഏഴ് മുതൽ എട്ട് വരെ ഒരു ഫ്ലെക്സിബിൾ മണിക്കൂർ ചേർക്കാനാണ് മന്ത്രാലയം സിവിൽ സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ടിട്ടുള്ലത്. ഔദ്യോഗിക ജോലി പ്രതിദിനം ഏഴ് മണിക്കൂറിൽ കുറയാത്തതാണ്. വിശുദ്ധ റമദാൻ മാസത്തിൽ ഒഴികെ ഹാജറുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 17ലെ വ്യവസ്ഥകൾ കണക്കിലെടുക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.

റമദാൻ ഒഴികെ, 30 മിനിറ്റിനുള്ളിൽ ഹാജരാകുമ്പോൾ ഒപ്പിടാൻ ജീവനക്കാരെ അനുവദിക്കുന്ന തരത്തിലാണ് ക്രമീകരണം. അതിൽ ജോലിക്കായി വ്യക്തമാക്കിയ സമയത്തിന്റെ ആരംഭം മുതൽ 15 മിനിറ്റിനുള്ളിൽ വരെ ജീവനക്കാര് ഹാജർ ഒപ്പിടുന്നത് അനുവദനീയമാണ്, കൂടാതെ ആർട്ടിക്കിൾ 21ൽ പറഞ്ഞിരിക്കുന്നതും കണക്കിലെടുക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ത്രീ ജീവനക്കാരെ നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പ് പോകാൻ അനുവദിക്കുന്നതിനുള്ള തീരുമാനമായിരുന്നു ഇത്. ഹാജർ, പുറപ്പെടൽ എന്നിവയുടെ തെളിവ് ബാധകമാക്കുന്നത് വിരലടയാള സംവിധാനത്തിലൂടെയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News