ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്

  • 07/10/2022

കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ബന്ധത്തിന് ആഴത്തെക്കുറിച്ച് വീണ്ടും ആവർത്തിച്ച് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. നീണ്ട കാലത്തെ ബന്ധത്തിലൂടെ അത് ഒരു ദീർഘകാല ചലനാത്മക പങ്കാളിത്തമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഏജൻസികൾ, ബിസിനസുകൾ, വ്യവസായ ഗ്രൂപ്പുകൾ, സർവ്വകലാശാലകൾ, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ, അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ, ഇന്നൊവേഷൻ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങി നിരവധി പങ്കാളികൾ ഇതിൽ ഉൾപ്പെടുന്നു.

കുവൈത്തും ഇന്ത്യയും തമ്മിലുള്ള സൈനിക സഹകരണത്തിന്റെയും പരിശീലന കൈമാറ്റത്തിന്റെയും ചട്ടക്കൂടിനുള്ളിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ സന്ദർശിക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുവൈത്ത് നാവികസേനയുമായി നിരവധി പരിശീലന അഭ്യാസങ്ങളിലും പങ്കെടുത്തു. തുടർന്ന് ഷുവൈക്കിൽ ഇന്ത്യൻ നാവിക സേനയുടെ കപ്പലിലാണ്  ഔദ്യോ​ഗിക ചടങ്ങ് നടന്നത്. കുവൈത്ത് സൈനിക ഉദ്യോഗസ്ഥരുടെയും രാജ്യത്തെ അംഗീകൃത അറബ്, വിദേശ അംബാസഡർമാരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കാളികളായി.

കുവൈത്ത് ഇന്ത്യയുടെ പ്രധാന പങ്കാളിയാണെന്ന് സിബി ജോർജ് പറഞ്ഞു. സാമ്പത്തിക പുരോഗതിയിൽ, പ്രത്യേകിച്ച് ഊർജ സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ഒരു പ്രധാന പങ്കാളിയാണ്. കൊവിഡ് മഹാമാരി മൂലമുണ്ടായ ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, സമീപ വർഷങ്ങളിൽ കുവൈത്തും ഇന്ത്യയും തമ്മിലുിള്ള ബന്ധം വളർന്നുകൊണ്ടേയിരിക്കുന്നു, മഹാമാരിയെ ചെറുക്കുന്നതിലെ ഉഭയകക്ഷി സഹകരണം പങ്കാളിത്തത്തെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News