ജഹ്റ റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു

  • 07/10/2022

കുവൈത്ത് സിറ്റി: ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഭക്ഷണസാധനങ്ങൾ കയറ്റിയ വന്ന ഫുഡ് ട്രക്കിന് തീപിടിച്ചു. ആരുടെയും ജീവൻ നഷ്ടപ്പെടാതെ അ​ഗ്നിശമന സേന  ടീമുകൾ തീപിടിത്തം കൈകാര്യം ചെയ്തുവെന്ന് ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. മിഷ്‌റഫ്, അൽ ഖുറൈൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയാണ് കേന്ദ്ര ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദ്ദേപ്രകാരം സ്ഥലത്തെത്തിയത്. ട്രക്കിൽ കയറ്റിയ ഭക്ഷ്യവസ്തുക്കളിൽ തീ പടർന്നതായും നാശനഷ്ടങ്ങൾ വസ്തുക്കളിൽ മാത്രമായി പരിമിതപ്പെടുത്താൻ സാധിച്ചത് വലിയ അപകടം ഒഴിവാക്കിയെന്നും അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News