ഗതാഗത കുരുക്ക്; കുവൈത്തിൽ ഫ്ലെക്സിബിൾ ജോലി സമയം തീരുമാനം അടുത്തയാഴ്ച

  • 07/10/2022

കുവൈത്ത് സിറ്റി: ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റം സംബന്ധിച്ച് ഏറ്റവും മികച്ച രീതി നടപ്പാക്കുന്നതിനായി മന്നോട്ട് വന്ന എല്ലാ നിർദ്ദേശങ്ങളും സിവിൽ സർവീസ് ബ്യൂറോ ഇപ്പോഴും പഠിക്കുന്നു. അടുത്തയാഴ്ച ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കൂട്ടാതെ എല്ലാ സാഹചര്യങ്ങളും കൃത്യമായി പഠിക്കാൻ ബ്യൂറോ നിരവധി മീറ്റിംഗുകൾ നടത്തുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. സർക്കാർ ഏജൻസികളിൽ ഫ്ലെക്‌സിബിൾ വർക്കിംഗ് സിസ്റ്റം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് മുമ്പ് മറ്റൊരു പഠനം നടന്നിരുന്നു. അത് സിവിൽ സർവീസ് ബ്യൂറോയുടെ മുൻ മേധാവി മറിയം അൽ അഖീൽ മന്ത്രിസഭാ സമിതിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News