നിയമലംഘനം ; കുവൈത്തിൽ 85 വ്യത്യസ്ത പരസ്യങ്ങൾ നീക്കം ചെയ്തു

  • 07/10/2022

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി ടീം ഗവർണറേറ്റിന്റെ എല്ലാ മേഖലകളിലും കടകൾ, സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ ഫീൽഡ് പരിശോധനകൾ കർശനമാക്കി. തെരുവുകളിലെയും സ്ക്വയറുകളിലെയും ക്രമരഹിതമായ പരസ്യങ്ങൾ നിരീക്ഷിക്കുകയും നീക്കം ചെയ്യുകയും അടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. കടകളും റിയൽ എസ്റ്റേറ്റ് ഉടമകളും മുനിസിപ്പാലിറ്റിയുടെ നിലവിലുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഗവർണറേറ്റിന്റെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി ടീമിന്റെ തലവൻ നാസർ അൽ ഹജ്‌രി പറഞ്ഞു.

സെപ്റ്റംബർ മാസത്തിൽ നടത്തിയ ഫീൽഡ് ടൂറുകൾ 385 വ്യത്യസ്ത പരസ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. വ്യവസ്ഥകൾ ലംഘിച്ച് വാഹനമോടിക്കുന്നവരുടെ കാഴ്ചയെ തടസപ്പെടുത്തുന്നതിനെതിരെയാണ് നടപടി. കൂടാതെ, കടകളുടെ 19 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ കടകൾ പ്രവർത്തിക്കുക, ലൈസൻസ് പുതുക്കാത്തതിരിക്കുക, ആരോഗ്യ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് തൊഴിലാളികളെ ജോലിക്ക് നിയമിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News