ചെസ് ബോർഡിനുള്ളിൽ വച്ച് കൊണ്ട് വന്ന കഞ്ചാവ് പിടികൂടി കുവൈറ്റ് കസ്റ്റംസ്

  • 08/10/2022

കുവൈത്ത് സിറ്റി: ചെസ് ടേബിളിനുള്ളില്‍ വച്ച് കൊണ്ട് വന്ന അരക്കിലോ കഞ്ചാവ് പിടികൂടിയതായി കസ്റ്റംസ് ഡയറക്ടര്‍ മുത്‍ലാഖ് അല്‍ എന്‍സി അറിയിച്ചു. വിദേശത്ത് നിന്ന് എക്സ്പ്രസ് മെയിലിലാണ് കഞ്ചാവ് കൊണ്ട് വന്നത്. ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്‍റും ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന കസ്റ്റംസ് വിഭാഗവും തമ്മിലുള്ള സഹകരണത്തെ കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പ്രശംസിച്ചു. ഈ സഹകരണത്തോടെയുള്ള പ്രവര്‍ത്തനത്തോടെയാണ് വലിയ തോതില്‍ നിരോധിത വസ്തുക്കള്‍ പിടികൂടാനായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News