വൻ സാമ്പത്തിക നഷ്ടം; പച്ചക്കറികൾ സൗജന്യമായി നൽകുമെന്ന് കുവൈത്ത് ഫാർമേഴ്‌സ് യൂണിയൻ

  • 09/10/2022

കുവൈത്ത് സിറ്റി: കനത്ത നഷ്ടം കാരണം കുവൈത്തി കർഷകന് തന്റെ ഉൽപ്പന്നങ്ങൾ സൗജന്യമായി വിൽക്കാൻ പ്രേരിപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കുവൈത്ത് കർഷക യൂണിയൻ. രാജ്യത്തെ വിപണന ഔട്ട്‌ലെറ്റുകൾ വഴിയുള്ള ഉൽപ്പാദനവും വിൽപ്പനയും സംബന്ധിച്ച മോശം സാമ്പത്തിക വരുമാനവും പിന്തുണയുടെ അഭാവവുമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിലവിലെ കാർഷിക സീസണിന്റെ തുടക്കത്തിൽ കനത്ത നഷ്ടം നേരിടുന്ന കർഷകനെ രക്ഷിക്കണമെന്നാണ് യൂണിയൻ ആവശ്യപ്പെട്ടു.

മിക്ക വിളകളുടെയും വില തുടർച്ചയായ ഇടിവിലാണെന്ന്  കുവൈത്ത് കർഷക യൂണിയൻ തലവൻ അബ്‍ദുള്ള അൽ ധമാക്ക് പറഞ്ഞു. കൃഷിയിടത്തിൽ ഏറ്റവും വിലപിടിപ്പുള്ളതും അമൂല്യവുമായ വിളകൾ വിളയിച്ച കർഷകർക്ക് കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചതിനാൽ ഈ അവസ്ഥ തുടരാനുള്ള ബുദ്ധിമുട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിൽ വലിയ പ്രതീക്ഷയുണ്ടെന്നും കർഷകർക്ക് പിന്തുണ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News