സ്ത്രീകളിലെ സ്തനാർബുദം; ആ​ഗോള തലത്തിൽ കുവൈത്ത് ഒമ്പതാം സ്ഥാനത്ത്

  • 09/10/2022

കുവൈത്ത് സിറ്റി: സ്ത്രീകളിലെ സ്തനാർബുദ നിരക്കിൽ കുവൈത്ത് ആ​ഗോള തലത്തിൽ ഒമ്പതാം സ്ഥാനത്താണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. നാർബുദം നേരത്തെ കണ്ടെത്തുന്നത് ലക്ഷ്യമിട്ട് 2014 മുതൽ 2019 വരെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 20,483 മാമോഗ്രാം പരിശോധനകളാണ് നടത്തിയത്. ഇതിൽ നിന്ന് 233 സ്തനാർബുദ കേസുകൾ കണ്ടെത്തിയെന്നും അവരെ ബ്രെസ്റ്റ് ഓങ്കോളജിസ്റ്റുകൾക്ക് റഫർ ചെയ്തുവെന്നും അൽ അദാൻ ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം മേധാവി ഡോ. ലത്തീഫ അൽ കന്ദരി പറഞ്ഞു. ‌

സ്തനാർബുദം നേരത്തെ കണ്ടെത്തൽ പ്രോഗ്രാം ഒരു ദേശീയ പ്രതിരോധ ആരോഗ്യ പരിപാടിയാണ്. കണ്ടെത്തിയ കേസുകളിൽ ഭൂരിഭാഗവും കാൻസറിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലാണെന്ന് അൽ കന്ദരി സൂചിപ്പിച്ചു. മിക്ക സ്തനാർബുദ കേസുകളും മാമോഗ്രാം പരിശോധനയ്ക്ക് മുമ്പ് രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. കൂടാതെ വേദനയോ സ്രവങ്ങളോ ട്യൂമറോ അനുഭവപ്പെട്ടുമില്ല. 2014ൽ സ്തനാർബുദ കേസുകൾ 26 എണ്ണം മാത്രമായിരുന്നു. 2015ൽ 60 ആയി വർദ്ധിച്ചു. 2019ൽ കേസുകൾ 46 ആയി കുറഞ്ഞുവെന്നും അൽ കന്ദരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News