കുവൈത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്കൂൾ സമയ മാറ്റം; അധ്യാപകർക്ക് വിയോജിപ്പ്

  • 09/10/2022

കുവൈത്ത് സിറ്റി: സ്കൂൾ വർഷം ആരംഭിക്കുകയും പൂർണ തോതിൽ വിദ്യാർത്ഥികൾ എത്തിത്തുടങ്ങുകയും ചെയ്തതോടെ രാജ്യത്തുടനീളം ഗതാഗതക്കുരുക്ക് വ്യാപിച്ചു. പ്രത്യേകിച്ച് സ്കൂളുകളോട് ചേർന്നുള്ള പ്രധാന, സെക്കൻഡറി റോഡുകളിലാണ് സ്ഥിതി രൂക്ഷം. സ്കൂൾ ബസുകൾ അധികമില്ലാത്തത് അടക്കമുള്ള കാരണങ്ങൾ വിഷയത്തിൽ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കൂടാതെ, സ്കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്നത് ഉൾപ്പെടെയുള്ള നിർ​ദേശങ്ങളും പല കോണുകളിൽ നിന്നായി ഉയർന്നു. 

വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂൾ പ്രവൃത്തി സമയം മാറ്റിയാലും, എല്ലാ സർക്കാർ ഏജൻസികളിലെയും ഷിഫ്റ്റുകൾ നിയന്ത്രിക്കുന്ന സിവിൽ സർവീസ് കമ്മീഷൻ ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് ചില അധ്യാപകർ പ്രതികരിക്കുന്നത്. ബസുകളുമായി കരാറുകളിൽ ഏർപ്പെട്ട് എല്ലാ വിദ്യാഭ്യാസ മേഖലകളിലും ഗതാഗത സേവനം നൽകുമെന്നും അതോടെ ട്രാഫിക് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് രാജാ ബൗ ആർക്കി പറഞ്ഞു. 

സ്കൂളുകളുടെ പ്രവർത്തി സമയത്തിൽ ചെറിയ മാറ്റം കൊണ്ട് വരാൻ വിദ്യാഭ്യാസ മന്ത്രാലയം വാക്കാലുള്ള സമ്മതം അറിയിച്ചുവെന്നാണ് ടീച്ചേഴ്‌സ് അസോസിയേഷൻ മേധാവി ഹമദ് അൽഹൂലി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ, സമയം മാറ്റുന്നതിൽ അധ്യാപകർ വിയോജിക്കുകയും ഹാജരാകുന്നതിനും തിരികെ പോകുന്നതിനുമുള്ള ഫ്ലെക്സിബിൾ സമയക്രമത്തോട് അനുകൂല നിലപാട് സ്വീകരിക്കുന്നുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News