കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മൊത്തം ഉടമകളിൽ 57.1 ശതമാനം സ്ത്രീകളെന്ന് റിപ്പോർട്ട്

  • 09/10/2022

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ ആദ്യപകുതിയിൽ സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾക്കായുള്ള ദേശീയ തൊഴിൽ ആവശ്യകതയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്. എണ്ണ മേഖലയിൽ നിയമനത്തിനുള്ള വർധനയുടെയും ആവശ്യത്തിന്റെയും പശ്ചാത്തലത്തിൽ 183 പൗരന്മാർ കോർപ്പറേറ്റ് മേഖല വിട്ടതായി ലേബർ മാർക്കറ്റ് സിസ്റ്റം റിപ്പോർട്ടിൽ പറയുന്നു. എണ്ണക്കമ്പനികളിലേക്ക് 250 പൗരന്മാരെ നിയമിച്ചു. അവരിൽ ഏറ്റവും കൂടുതൽ പേർ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലാണ് നിയമിക്കപ്പെട്ടത്.

63 കുവൈത്തികൾ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട മേഖലയിലേക്ക് പ്രവർത്തനം മാറ്റി. സർക്കാർ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും മുൻ ജോലികൾ ഉപേക്ഷിച്ചുകൊണ്ടാണ് ഈ മാറ്റം. 16,885 കുവൈത്തികൾ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട ചാപ്റ്റർ അഞ്ചിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർക്ക് സ്വന്തമായി പ്രോജക്ടുകളുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മൊത്തം ഉടമകളിൽ 57.1 ശതമാനം സ്ത്രീകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News