വേൾഡ് മെഡിക്കൽ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുവൈത്ത്

  • 09/10/2022

കുവൈത്ത് സിറ്റി: വേൾഡ് മെഡിക്കൽ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക്  വിജയം നേടി കുവൈത്ത്. ബെർലിനിൽ നടന്ന അസോസിയേഷൻ കോൺഫറൻസിൽ നടന്ന തിരഞ്ഞെടുപ്പിൽ, 2023, 2024 വർഷങ്ങളിൽ കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം നേടിയതായി വേൾഡ് മെഡിക്കൽ അസോസിയേഷൻ (ഡബ്ല്യുഎംഎ) പ്രഖ്യാപിച്ചു. കുവൈത്ത് മെഡിക്കൽ അസോസിയേഷൻ മേധാവി ഡോ. ഇബ്രാഹിം അൽ തവാല ഡബ്ല്യുഎംഎയ്ക്ക് നന്ദി പറഞ്ഞു. ഈ സ്ഥാനം നേടുന്ന ആദ്യത്തെ അറബ് മെഡിക്കൽ അസോസിയേഷനെന്ന നിലയിൽ കുവൈത്ത് ആഗോള തലത്തിൽ അഭിമാനകരമായ മെഡിക്കൽ പദവിക്കാണ് അർഹമായിട്ടുള്ളത്. ഈ സ്ഥാനത്തുള്ള കുവൈത്ത് മെഡിക്കൽ അസോസിയേഷന്റെ വിജയം രാജ്യത്തെ ഡോക്ടർമാരുടെ വിഷയങ്ങൾ ഉന്നയിക്കാനും അന്താരാഷ്ട്ര ഫോറങ്ങളിൽ കുവൈത്ത് മെഡിക്കൽ വീക്ഷണങ്ങൾ പങ്കിടാനും സഹായിക്കുമെന്ന് അൽ തവാല പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News