ജലീബ് ഷുവൈഖ് ഏറ്റെടുക്കുന്ന പദ്ധതി; പോരായ്മകള്‍ നിരവധി

  • 09/10/2022

കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുവൈക്ക് പ്രദേശം ഏറ്റെടുക്കുകയും സ്വകാര്യ, നിക്ഷേപം, വാണിജ്യ ഭവനങ്ങൾക്കായി ഉപയോഗിക്കുന്നതിന് പൊതു ലേലത്തിൽ വിൽക്കുകയും ചെയ്യുന്ന പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയരുന്നു. പദ്ധതിക്ക് നിരവധി പോരായ്മകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. സുരക്ഷയ്ക്കൊപ്പം തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള  മറ്റ് പ്രതിസന്ധികളും പ്രശ്നങ്ങളാണെന്ന് അല്‍ ഷാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒരു ബദൽ സംവിധാനം ഒരുക്കാതെ ഇത്രയും വലിപ്പമുള്ള ഒരു പ്രദേശം ഒഴിപ്പിക്കുകയും തിരക്ക് കൂട്ടുകയും ചെയ്യുന്നത് മറ്റ് മേഖലകളിലേക്കുള്ള അസംഘടിതവും അനഭിലഷണീയവുമായ സാമൂഹിക-സുരക്ഷാ കുടിയേറ്റത്തിന് ഇടയാക്കും എന്നതാണ് പ്രധാന പ്രശ്നമെന്ന് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. രോഗങ്ങള്‍ അടക്കം വ്യാപിക്കുന്നതിന് ഇത്തരമൊരു നീക്കം കാരണമായേക്കുമെന്നുമാണ് മുന്നറിയിപ്പ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News