ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തത് 45 പേരെ, രണ്ടു മാസത്തിനുള്ളിൽ കുവൈത്തിൽനിന്ന് നാട് കടത്തിയത് 6,112 പ്രവാസികളെ

  • 09/10/2022


കുവൈറ്റ് സിറ്റി : ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തത് 45 പേരെ, രണ്ടു മാസത്തിനുള്ളിൽ കുവൈത്തിൽനിന്ന്   6,112 പ്രവാസികളെയും നാട്  കടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പ്രസ്‌താവിച്ചു. 

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ, ലേബർ ആന്റ് റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്ന വിവിധ രാജ്യക്കാരായ  45 പേരെ പിടികൂടാൻ കഴിഞ്ഞു. 2022 ഓഗസ്റ്റിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സിന് 43 പരിശോധനാ റൗണ്ടുകളിലൂടെ 585 പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും , 2022 സെപ്റ്റംബറിൽ 52 പരിശോധനാ റൗണ്ടുകളിൽ 204 പേരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും അറിയിച്ചു.  

എയർപോർട്ട് വഴി 38 പേർ  നാടുകടത്തപ്പെട്ടു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വഴി 3559  പേർ  നാടുകടത്തപ്പെട്ടു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും എംബസികളുടെയും സെക്ടറുകളിൽ നിന്നുള്ള റഫറലുകൾ വഴി 2378 പേർ നാടുകടത്തപ്പെട്ടു

എയർപോർട്ട്  വഴി 137 പേർ എക്സിറ്റ് ചെയ്തു. 

ആകെ 6112 പേർ വിവിധ നിയമ ലംഘനങ്ങൾക്കായി കുവൈത്തിൽ നിന്ന് പുറത്തായി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News