പുതിയതും ശീതീകരിച്ചതുമായ ഇന്ത്യൻ ചെമ്മീൻ 2017 മുതൽ കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ

  • 09/10/2022

കുവൈറ്റ് സിറ്റി : പുതിയതും ശീതീകരിച്ചതുമായ ഇന്ത്യൻ ചെമ്മീൻ 2017 മുതൽ കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വിഭാഗം പ്രസ്താവിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ബാക്ടിരിയകളുടെ മലിനീകരണം കാരണം പുതിയതും ശീതീകരിച്ചതുമായ ഇന്ത്യൻ ചെമ്മീൻ കഴിക്കുന്നതിനെതിരെ ഖത്തറിലെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന്  ഇന്ത്യൻ ചെമ്മീൻ 2017 മുതൽ കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. ശീതികരിച്ച വൃത്തിയാക്കിയ ചെമ്മീനൊഴിച്ച് ബാക്കിയുള്ള ഉത്പന്നങ്ങൾക്കാണ് നിരോധനം. തലയും വാലും നീക്കം ചെയ്ത ശീതീകരിച്ച ഇന്ത്യൻ ചെമ്മീൻ കുവൈറ്റ് ലബോറട്ടറിയിൽ പരിശോധിച്ച് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News