കുവൈത്തിൽ അടുത്ത വർഷം പ്രവാസികളെ കുറയ്ക്കാൻ പുതിയ പദ്ധതികൾ; പല ജോലികൾക്കും വർക്ക് പെർമിറ്റ് പുതുക്കില്ല

  • 10/10/2022

കുവൈത്ത് സിറ്റി : അടുത്ത വർഷത്തോടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ സിവിൽ സർവീസ് കമ്മിഷൻ പുതിയ പദ്ധതികൾ തയ്യാറാക്കുന്നു. അത്യാവശ്യമില്ലാത്ത പല ജോലികളും ഇല്ലാതാക്കാനാണ് പദ്ധതി.

പ്രാദേശിക ദിനപത്ര റിപ്പോർട്ട് പ്രകാരം മൂന്ന് ഘട്ടങ്ങളാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.തുടക്കത്തിൽ  എല്ലാ നിയമലംഘകരെയും ഉടനടി നാടുകടത്തുന്നതിന് സിവിൽ സർവീസ് കമ്മീഷൻ ആഭ്യന്തര മന്ത്രാലയവുമായി ചേരും. രണ്ടാം ഘട്ടത്തിൽ, ആവശ്യമില്ലാത്ത ജോലികൾക്കുള്ള എല്ലാ വർക്ക് പെർമിറ്റുകളുടെയും പുതുക്കൽ CSC നിർത്തും. പ്രൊഫഷണൽ ടെസ്റ്റുകൾക്ക് വിധേയമായി മാർക്കറ്റിൽ ആവശ്യമായ പ്രൊഫഷണൽ ജോലികൾക്ക് മാത്രം വർക്ക് പെർമിറ്റ് നൽകുന്നതായിരിക്കും മൂന്നാമത്തെ ഘട്ടം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News