കുവൈത്ത് റോഡുകൾ ഏറ്റവും മോശം റാങ്കിം​ഗിൽ; അപകട മരണങ്ങളിൽ മൂന്നാം സ്ഥാനത്ത്

  • 10/10/2022

കുവൈത്ത് സിറ്റി: റോഡ് ഗുണനിലവാരത്തിൽ 59 രാജ്യങ്ങളിൽ ഏറ്റവും മോശം സ്ഥാനത്താണ് കുവൈത്തെന്ന് റിപ്പോർട്ട്. ഓൺലൈൻ ഡ്രൈവർ വിദ്യാഭ്യാസ കമ്പനിയായ സുട്ടോബി തയാറാക്കി പട്ടികയിൽ 10ൽ 1.33 എന്ന സ്കോർ മാത്രമാണ് കുവൈത്തിലെ റോഡുകൾക്ക് നേടാനായത്. രാജ്യത്തെ റോഡ് ഗുണനിലവാരം അഞ്ച് വർഷത്തിനുള്ളിൽ 20 ശതമാനത്തിലധികം ഇടിഞ്ഞതായി കമ്പനി അതിന്റെ ക്ലാസിഫിക്കേഷൻ റിപ്പോർട്ടിൽ പറയുന്നു. 2014ലെ 4.6 ൽ നിന്ന് 2019ൽ എത്തിയപ്പോൾ തന്നെ 3.7 ആയി സ്കോർ കുറഞ്ഞിരുന്നു. 

കൂടാതെ, റോഡപകട മരണങ്ങളുടെ എണ്ണത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. 100,000 പേരിൽ 19 പേർ കുവൈത്തി റോഡുകളിലെ അപകടങ്ങളിൽ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. യുഎസ്, യുകെ, സ്വീഡൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ ഡ്രൈവിംഗ് പാഠങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു അന്തർദ്ദേശീയ ഡ്രൈവർ വിദ്യാഭ്യാസ കമ്പനിയാണ് സുട്ടോബി. കമ്പനിയുടെ ഡ്രൈവിംഗ് കോഴ്സുകൾ ഓരോ രാജ്യത്തെയും ട്രാഫിക് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News