ആരോ​ഗ്യ രം​ഗത്ത് വീണ്ടും കുവൈത്തിന്റെ കുതിപ്പ്; രക്തക്കുഴലുകളുടെ ശസ്ത്രക്രിയാ രംഗത്ത് പുതിയ നേട്ടം

  • 10/10/2022

കുവൈത്ത് സിറ്റി: ഷെയ്ഖ് ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ സർജിക്കൽ കൺസൾട്ടന്റുകൾ രക്തക്കുഴലുകളുടെ ശസ്ത്രക്രിയാ രംഗത്ത് പുതിയ നേട്ടം കൈവരിക്കുന്നതിൽ വിജയം നേടി. ആന്തരികവും തൊറാസിക് അനൂറിസം രോഗങ്ങളും ചികിത്സിക്കുന്നതിനുള്ള വിപുലമായ അയോർട്ടിക് കത്തീറ്ററൈസേഷൻ എന്ന ഓപ്പറേഷൻ ആണ്  ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ കൺസൾട്ടന്റുകൾ വിജയകരമായി പൂർത്തിയാക്കിയത്. 

വാസ്കുലർ ഓപ്പറേഷനുകൾക്കായി ഒരേ സമയം ഓപ്പൺ സർജറിയും റേഡിയോളജിക്കൽ ഇടപെടലും നടത്തി കുവൈത്തിലെ ഏറ്റവും സാങ്കേതികമായ ഹൈബ്രിഡ് ഓപ്പറേഷൻ റൂം പ്രവർത്തിക്കുന്ന ജാബർ ഹോസ്പിറ്റലിലെ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയാണ് ഇതെന്ന് സർജറി വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മസീദി പറഞ്ഞു. യൂറോപ്പിലെയും അമേരിക്കയിലെയും ഏറ്റവും വലിയ ആശുപത്രികളുമായി താരതമ്യപ്പെടുത്താവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയിട്ടുള്ളതെന്ന് ജാബർ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് വാസ്കുലർ സർജൻ ഡോ. അഹമ്മദ് അമീർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News