പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുനഃപരിശോധിക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 10/10/2022

കുവൈറ്റ് സിറ്റി : നേരത്തെ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ എല്ലാ ഫയലുകളും ആഭ്യന്തര മന്ത്രാലയം വീണ്ടും പരിശോധിക്കും. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിംഗ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് എന്നിവരുടെ ഉത്തരവുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി അറിയിച്ചു.

നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടിയതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും  അവരുടെ ലൈസൻസ് സിസ്റ്റത്തിൽ നിന്ന് ശാശ്വതമായി റദ്ദാക്കുമെന്നും ഭരണകൂടം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News