കുവൈത്തിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത് 19.8 ശതമാനം പ്രവാസികൾ

  • 10/10/2022

കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ മേഖലയിൽ കഴിഞ്ഞ ജൂൺ അവസാനം വരെയുള്ള കണക്കുകൾപ്രകാരം മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 457,140 ആണെന്ന് റിപ്പോർട്ട്. അതിൽ  90,910 പേരാണ് പ്രവാസികളായി ഉള്ളത്. സർക്കാർ മേഖലയിൽ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 80 ശതമാനവും പൗരന്മാർ തന്നെയാണ്. 19.8 ശതമാനം മാത്രമാണ് പ്രവാസികൾ. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകളിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പുരുഷന്മാരും സ്ത്രീകളുമായി സർക്കാർ മേഖലയിലെ ജോലി ഉപേക്ഷിച്ചത് 1,454 പേരാണ്. മറ്റ് 9,786 പേർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും അഫിലിയേറ്റ് ചെയ്ത സ്വതന്ത്ര സ്ഥാപനങ്ങളിലും 2022ലെ ആദ്യ ആറ് മാസങ്ങളിൽ ജോലിക്ക് പ്രവേശിച്ചു. 17 മന്ത്രാലയങ്ങളിലായി ജനുവരി മുതൽ ജൂൺ അവസാനം വരെ 8,332 പൗരന്മാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 16 സർക്കാർ വകുപ്പുകളിൽ ജനുവരി മുതൽ ജൂൺ വരെ 1408 പൗരന്മാരാണ് ജോലിക്ക് പ്രവേശിച്ചത്. ഇതോടെ ഈ വകുപ്പുകളിലെ ആകെ പൗരന്മാരുടെ എണ്ണം 25,700 ആയി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News