സൂഖ് അൽ മുബാറിക്കിയയിൽ കുവൈറ്റ് ഫുഡ് അതോറിറ്റിയുടെ പരിശോധന; കടുത്ത നടപടികൾ

  • 10/10/2022

കുവൈത്ത് സിറ്റി: ഭക്ഷ്യ സുരക്ഷയ്ക്ക് പ്രശ്നമുണ്ടാക്കുന്ന ഒരു തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പരിശോധനയുടെ ഇൻസ്പെക്ടർ അബ്ദുള്ള സൗദ് അൽ സിദ്ദിഖി വ്യക്തമാക്കി. ഭക്ഷ്യ-പോഷകാഹാരത്തിനുള്ള ജനറൽ അതോറിറ്റിയിലെ ഭക്ഷ്യ പരിശോധന സംഘം  മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമായ ഭക്ഷ്യവസ്തുക്കളാണ് വിൽക്കുന്നതെന്ന് നിരന്തരം ഉറപ്പാക്കുന്നുണ്ട്. ആഴ്ചയിലെ ഏഴ് ദിവസം അവധികളിലാതെ 24 മണിക്കൂറും സംഘം പ്രവർത്തനം നടത്തുന്നുണ്ട്. 

അൽ മുബാറക്കിയ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ​ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഭക്ഷ്യ, ഗതാഗത വാഹനങ്ങൾ, ഇറച്ചി മാർക്കറ്റ്, മത്സ്യ മാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധന നടന്നു. ഭക്ഷ്യയോ​ഗ്യമല്ലെന്ന് കണ്ടെത്തിയതോടെ 95 കിലോ മത്സ്യമാണ് നശിപ്പിച്ചത്. ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിനായി ഉപയോ​ഗിച്ച റഫ്രിജറേഷൻ ഇല്ലാത്തതോ ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റിയിൽ നിന്നുള്ള ലൈസൻസ് സർട്ടിഫിക്കറ്റുകളോ ഇല്ലാത്ത എട്ട് കാറുകൾ കണ്ടെത്തി. 15 നിയമലംഘനങ്ങളാണ് മേഖലയിൽ ആകെ കണ്ടെത്തിയത്. രണ്ട് കടകൾ പൂട്ടിക്കുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News