കുവൈത്തിൽ മഴക്കാലത്തെ നേരിടാൻ അടിയന്തര തയാറെടുപ്പുകൾ; പൊതുമരാമത്ത് മന്ത്രാലയം

  • 10/10/2022


കുവൈത്ത് സിറ്റി: മഴക്കാലം ആരംഭിക്കുന്നതിന് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ, മുൻ വർഷങ്ങളിൽ സംഭവിച്ചതുപോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് റോഡ്‌സ് പബ്ലിക് അതോറിറ്റിയുമായി സഹകരിച്ച് പൊതുമരാമത്ത് മന്ത്രാലയം ഒരുക്കങ്ങൾ തുടരുന്നു. 2018ലെ മഴയുടെ ദുരിതങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് അടിയന്തരമായി തന്നെ നൂറ് ശതമാനം  ജോലികളും പൂർത്തീകരിക്കാനാണ് പൊതുമരാമത്ത്, റോഡ് വകുപ്പുകൾ ലക്ഷ്യമിടുന്നതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പ്രതിസന്ധിയെ നേരിടുന്നതിനായി പ്രത്യേക സമിതിയും പ്രവർത്തിക്കുന്നുണ്ട്. അതിൽ ഏകദേശം 10 സർക്കാർ ഏജൻസികളാണ് ഉൾപ്പെടുന്നത്. ഈ മഴക്കാലത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകകൾക്കും മേൽനോട്ടം വഹിച്ച് കൊണ്ട് പ്രവർത്തിക്കുന്നത് ഈ സമിതിയാണ്. 2018ലെ മഴയുടെ പശ്ചാത്തലത്തിൽ വിദ​ഗ്ധർ നിർദേശിച്ച നിരവധി പരിഹാരങ്ങൾ സമിതി കഴിഞ്ഞ വർഷങ്ങളിൽ മുന്നോട്ട് വച്ചിരുന്നു. അതുപ്രകാരം 14 കിലോമീറ്റർ നീളത്തിൽ 12 മണൽ വരമ്പുകളും   20 കിലോമീറ്റർ നീളമുള്ള മറ്റൊരു ബെർമും മുൻകാലങ്ങളിൽ പേമാരി നേരിട്ട നിർണായക പ്രദേശങ്ങളിൽ സ്ഥാപിച്ച് കഴിഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News