100,000 കുവൈറ്റ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും; നിരവധിപേർക്ക് ലൈസൻസ് നഷ്ടമായേക്കും

  • 10/10/2022

കുവൈറ്റ് സിറ്റി: അനധികൃതമായി സമ്പാദിച്ച പ്രവാസികളുടെ 538,382 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കുന്നതായി 2019 മെയ് മാസത്തിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു, മൂന്ന് വർഷത്തിന് ശേഷം   ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരം മുൻ വർഷങ്ങളിൽ പ്രവാസികൾക്കായി ലഭിച്ച എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും പരിശോധിക്കാൻ നിർദ്ദേശം നൽകി, നിലവിലെ ഗതാഗതക്കുരുക്ക് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം 


പ്രവാസികളുടെ 100,000 ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും  മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടിയതായി കണ്ടെത്തിയാൽ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ഡാറ്റാബേസിൽ നിന്ന് അവരുടെ ലൈസൻസ് ശാശ്വതമായി റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News