ഈ വർഷം അവസാനം കുവൈറ്റ് സാറ്റ് 1 വിക്ഷേപിക്കും

  • 11/10/2022

കുവൈത്ത് സിറ്റി: കുവൈത്ത് സാറ്റ്-1 എന്ന ഉപഗ്രഹം ഈ വർഷം അവസാനത്തോടെ വിക്ഷേപണത്തിന് തയാറാകുമെന്ന് കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ ഫാക്കൽറ്റി അംഗവും ആദ്യത്തെ കുവൈത്തി വിദ്യാഭ്യാസ ഉപഗ്രഹത്തിന്റെ പദ്ധതി ഡയറക്ടറുമായ ഡോ. ഹാല അൽ ജസ്സാർ അറിയിച്ചു. ലോക ബഹിരാകാശ വാരാഘോഷ വേളയിലാണ് അൽ ജസ്സാർ ഇക്കാര്യം പ്രഖ്യാപിച്ചത്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ്, കോളേജ് ഓഫ് സയൻസ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.

കുവൈത്ത് സാറ്റ്-1 എന്ന ഉപഗ്രഹത്തിനായുള്ള വിവരങ്ങളും ചിത്രങ്ങളും സ്വീകരിക്കുന്ന ഒരു സ്റ്റേഷൻ ഉടൻ സ്ഥാപിക്കും. അത് കോളേജ് ഓഫ് സയൻസിന്റെ വടക്കൻ കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടനുബന്ധിച്ച്, ബഹിരാകാശ മേഖലയിലെ ഏറ്റവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് ഓഫ് സയൻസിന്‍റെ ബഹിരാകാശ ശാസ്ത്ര സാങ്കേതിക പ്രദർശനം നവംബർ 1, 2 തീയതികളിൽ നടത്തുകയും ചെയ്യുമെന്നും അൽ ജസ്സാർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News