കുവൈത്തിൽ മുട്ടയുടെ വിലയിൽ 25 ശതമാനം വർധന

  • 11/10/2022

കുവൈത്ത് സിറ്റി: സമാന്തര ഉപഭോക്തൃ വിപണികളിലും സഹകരണ സംഘങ്ങളിലും കോഴി വിൽപന കേന്ദ്രങ്ങളിലും മുട്ടവില 25 ശതമാനം വരെ വര്‍ധിച്ചു. വില വര്‍ധനയുടെ വിഷയം വാണിജ്യ മന്ത്രാലയം ഇന്ന് ചര്‍ച്ച ചെയ്യും. ഉപഭോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകളും പരാതികളും നിരീക്ഷിച്ച ശേഷമാകും നടപടികള്‍ സ്വീകരിക്കുക. സഹകരണ സംഘങ്ങളിലെ ഈന്തപഴം , ബീൻസ്  ഉൽപ്പന്നങ്ങളുടെ വിലയിൽ പായ്ക്കറ്റൊന്നിന് 50 ഫിൽസ് വർധിച്ചതും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റികൾ നിരീക്ഷിച്ചു.

കൂടാതെ, വിദേശ ഭക്ഷണശാലകളിലെ എല്ലാ പയറുവർഗങ്ങളുടെയും വിലയിൽ ഒരു ഉൽപ്പന്നത്തിന് 100 ഫിൽസ് എന്ന നിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അടുത്തിടെ ചില വിൽപ്പന കേന്ദ്രങ്ങളിൽ 300 ഫിൽസ് വരെ വില ഉയര്‍ന്ന സാഹചര്യത്തില്‍ അവയുടെ വില സ്ഥിരപ്പെടുത്താൻ സഹകരണ സ്ഥാപനങ്ങളിലെ വിതരണത്തിൽ മുട്ടകള്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ മേധാവി മിഷാൽ അൽ മനിയ സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News