കുവൈത്തിലെ പ്രവാസി മെഡിക്കൽ ടെസ്റ്റ് സെന്ററുകളിൽ മാറ്റം

  • 11/10/2022

കുവൈത്ത് സിറ്റി: ജഹ്‌റയിലെ പ്രവാസി ലേബർ എക്സാമിനേഷൻ സെന്‍റര്‍ ജഹ്‌റ ഹെൽത്ത് സെന്ററിൽ നിന്ന് ജഹ്‌റ ഹോസ്പിറ്റൽ രണ്ടിലേക്ക് മാറ്റിയതായി ജഹ്‌റ ഹെൽത്ത് റീജിയണിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഫിറാസ് അൽ ഷമ്മരി അറിയിച്ചു. പ്രവാസി തൊഴിലാളികളെ പരിശോധിക്കുന്നതിനായി അൽ ജഹ്‌റ ഹോസ്പിറ്റൽ രണ്ടില്‍ ഒരു സംയോജിത കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കേന്ദ്രത്തിൽ പ്രതിദിനം 500-600 രോഗികള്‍ക്ക് വരെ ചികിത്സ നല്‍കാനാകുമെന്നും അദ്ദേഹം അറിയിച്ചു. 

ജഹ്‌റ ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. മുഹമ്മദ് ഒവൈദ അൽ അജ്മിയുടെ നിർദേശപ്രകാരമാണ് പുതിയ ലേബർ എക്സാമിനേഷൻ സെന്റർ ജഹ്‌റ ഹോസ്പിറ്റൽ രണ്ടിലേക്ക് മാറ്റിയത്. രോഗികളുടെ ചികിത്സാ ആവശ്യങ്ങള്‍ സുഗമമാക്കുന്നതിനും കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ജഹ്‌റ ഹെൽത്ത് സെന്ററിലെ തിരക്ക് ഒഴിവാക്കുകയും പുതിയ കേന്ദ്രത്തിലെ ലേബർ പരീക്ഷാ സേവനങ്ങൾ വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അൽ ഷമ്മരി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News