കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി അഹമ്മദി റിഫൈനറി പ്രവർത്തനം പുനരാരംഭിച്ചു

  • 11/10/2022

കുവൈറ്റ് സിറ്റി : കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെഎൻപിസി) മിന അൽ അഹമ്മദി റിഫൈനറിയിലെ ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തനം പുനരാരംഭിച്ചതായി അറിയിച്ചു, ഇന്നലെ വൈകുന്നേരം  അടിയന്തരമായി  പ്രവർത്തനം നിർത്തിവച്ചത് “റിഫൈനറിയുടെ പ്രാദേശിക വിപണിയിലേക്കുള്ള പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണത്തെ ബാധിച്ചിട്ടില്ല, കയറ്റുമതി പ്രവർത്തനങ്ങൾ തുടർന്നെന്നും കെഎൻപിസി അറിയിച്ചു.

ഇന്നലെ വൈകിട്ട് എട്ട് മണിയോടെ മിന അൽ അഹമ്മദി റിഫൈനറിയുടെ ചില യൂണിറ്റുകളിലും ഗ്യാസ് പ്ലാന്റിലെ ചില യൂണിറ്റുകളിലും റിഫൈനറിയിലെ  കൂളിംഗ് തടസ്സപ്പെട്ടതിനെ തുടർന്നാണ്  അടിയന്തരമായി അടച്ചിടാൻ കാരണമായതെന്നും  കമ്പനി അറിയിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News