ജിസിസി രാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് കുവൈത്ത് സമ്പദ്‌വ്യവസ്ഥ

  • 11/10/2022

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളിൽ കുവൈത്ത് സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട്.  കുവൈത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) ഏപ്രിലിൽ 5.7 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി ഉയർന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 'ഒരു പുതിയ മാനസികാവസ്ഥ: മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നു' എന്ന റിപ്പോർട്ടിൽ കുവൈത്തിന്റെ യഥാർത്ഥ പ്രതിശീർഷ ജിഡിപി  4.5 ശതമാനത്തിൽ നിന്ന് 7.4 ശതമാനം വർദ്ധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.

പ്രതിശീർഷ വിഹിതം അടുത്ത വർഷം 1.4 ശതമാനം വർദ്ധിക്കും. മുൻ എസ്റ്റിമേറ്റിലെ 2.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർധന. കുവൈത്തിന്റെ കറണ്ട് അക്കൗണ്ടിലെ ബാലൻസ് 2022ൽ ജിഡിപിയുടെ 28.6 ശതമാനവും 2023ൽ 23.6 ശതമാനവും ആകും. പൊതുബജറ്റിന്റെ മൊത്തത്തിലുള്ള ബാലൻസ് നടപ്പുവർഷം ജിഡിപിയുടെ 1.1 ശതമാനത്തിൽ എത്തുകയും അടുത്ത വർഷം -0.5 ശതമാനമായി കുറയുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News