ക്രൂയിസറിൽ കടത്താൻ ശ്രമിച്ച 90 കിലോ ഷാബു പിടിച്ചെടുത്ത് കുവൈറ്റ് കോസ്റ്റ് ഗാർഡ്

  • 11/10/2022

കുവൈത്ത് സിറ്റി: നൂതനമായ രീതിയിൽ രാജ്യത്തേക്ക് കടത്തിക്കൊണ്ട് വന്ന ലഹരിമരുന്ന് പിടികൂടി. 90 കിലോ നാർക്കോട്ടിക്  ഷാബുവാണ് പിടിച്ചെടുത്തത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും പരിശോധനയിൽ പങ്കെടുത്തു. കോസ്റ്റ് ഗാർഡ് ജനറൽ അഡ്‌മിനിസ്‌ട്രേഷന്റെ റഡാർ സംവിധാനം ഒരു ക്രൂയിസർ സമുദ്രാതിർത്തിയിലേക്ക് പ്രവേശിക്കുന്നത് കണ്ടതാണ് നിർണായകമായത്.

ക്രൂയിസറിൽ നിന്ന് രണ്ട് പേരെയാണ് പിടികൂടിയത്, രണ്ടു ഇറാനികളെയും ഒരു ബിദൂനിയെയുമാണ് പിടികൂടിയത് . ഇവരിൽ നിന്നുള്ള വിവരങ്ങൾ പ്രകാരമാണ് ഷിപ്പ്മെന്റിന്റെ ഉടമയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.  നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്തുകാരെ നേരിടുന്നതിനും എല്ലാ കള്ളക്കടത്ത് രീതികളെയും ശ്രമങ്ങളെയും തടയുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാ​ഗത്ത് നിന്നുള്ള നിരന്തര പരിശ്രമങ്ങളെ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അഭിനന്ദിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News