കുവൈത്തിൽ സോളാറിൽ പ്രവർത്തിക്കുന്ന സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചു

  • 12/10/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ സുരക്ഷാ സാഹചര്യങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. സഹകരണ സംഘങ്ങളുടെ വകുപ്പുകൾ, ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദഹിയത്ത് അബ്ദുള്ള അൽ സലേം, ഷാമിയ, യർമൂക്ക്, ഖാദിസിയ സൊസൈറ്റിയുടെ സ്ഥാനങ്ങൾ എന്നീ നാല് മേഖലകളിലായാണ് പദ്ധതി നടപ്പിലാക്കിയത്.

സോളാർ ക്യാമറകൾ മാതൃകാ മേഖലകളായി കണക്കാക്കുന്ന പ്രദേശങ്ങളിൽ സ്ഥാപിച്ചത്. സഹകരണ സംഘങ്ങളുടെ പിന്തുണയോടെ, ആഭ്യന്തര മന്ത്രാലയത്തിന് സാമ്പത്തിക ബാധ്യത ഒഴിവാക്കി കൊണ്ടാണ് പദ്ധതി നടപ്പാക്കിയത്. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ പ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് വൃത്തങ്ങൾ പറഞ്ഞു. വാഹനങ്ങളുടെ പ്രവേശനവും പുറത്തേക്കുള്ള യാത്രയും 24 മണിക്കൂറും നിരീക്ഷിച്ച് മോഷണം അടക്കമുള്ള എല്ലാ കുറ്റകൃത്യങ്ങളും കുറയ്ക്കുകയാണ് ലക്ഷ്യം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News