ആപ്പിൾ പേ കുവൈറ്റിൽ പരീക്ഷണ പ്രവർത്തനം ആരംഭിച്ചു

  • 12/10/2022

കുവൈത്ത് സിറ്റി: ഐഫോണുകളും ആപ്പിൾ സ്മാർട്ട് വാച്ചുകളും ഉപയോഗിച്ച് കുവൈത്തിലെ ചില മാളുകളിൽ ആപ്പിൾ പേ പരീക്ഷണ പ്രവർത്തനം ആരംഭിച്ചു. രാജ്യത്തെ എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളിലും പൊതു ഉപയോഗത്തിനുള്ള തയ്യാറെടുപ്പിന്റെ മുന്നോ‌ടിയായാണ് പരീക്ഷണം നടത്തുന്നത്. കുവൈത്ത് പേയ്‌മെന്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും 'ആപ്പിൾ പേ' പേയ്‌മെന്റ് സ്വീകരിക്കും. കുവൈത്തിൽ സർവീസ് നടത്താൻ ആപ്പിളുമായി ധനമന്ത്രാലയവും ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയും നേരത്തെ ധാരണയിലെത്തിയിരുന്നു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News